Times Kerala

കല്ലാറില്‍ ആന ചരിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

 
കല്ലാറില്‍ ആന ചരിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കല്ലറില്‍ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. രാജേഷിന്റെ പുരയിടത്തിലാണ് ആന ചരിഞ്ഞത്. റബര്‍ ഷീറ്റ് ഉണക്കാനുള്ള കമ്പിയില്‍ ഇയാള്‍ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതില്‍ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത്. ശനിയാഴ്ചയാണ് രാജേഷിന്റെ പുരയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചരിഞ്ഞ പിടിയാനക്ക് സമീപം ആനയെ തൊട്ടും തലോടിയും നില്‍ക്കുകയായിരുന്ന കുട്ടിയാനയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. നിലത്തുകിടക്കുന്ന പിടിയാനയെ എഴുന്നേല്‍പ്പിക്കാന്‍ വിഫലശ്രമങ്ങളുമായി നടക്കുന്ന കുട്ടിയാനയുടെ ചിത്രം ബീവരുടെയും കരളലിയിക്കുന്നതായിരുന്നു. സമീപത്തെങ്ങും കാട്ടാനക്കൂട്ടം ഇല്ലാതിരുന്നതിനാല്‍ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയ്ക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനേ തുടര്‍ന്ന് കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Topics

Share this story