Nature

ഇളയ ബീഫിനെ പോലെ ഇവിടെയും ഇളയ ഇറച്ചിക്കാണ് ഡിമാന്‍ഡ്, എങ്കിലും, സമൂഹം നിശ്ചയിച്ച വിവാഹപ്രായം കഴിഞ്ഞ മൂത്ത ഇറച്ചിക്ക് ഡിമാന്‍ഡ് കുറവാണെങ്കിലും വില അല്പം കൂടുതലാണ് കൂടാതെ ബംബര്‍ പ്രൈസും ലഭിക്കുന്നതാണ്; കുറിപ്പ് വൈറൽ

വിവാഹ കമ്പോളത്തില്‍ പെൺകുട്ടികളെ വില്‍പ്പനച്ചരക്കായി കാണുന്ന പഴയകിയ ചിന്താഗതിയുള്ളവരോട് പ്രതികരിച്ചിരിക്കുകയാണ് ഡോ. നജ്മ. വിവാഹം കഴിക്കാന്‍ വരുന്ന വ്യക്തിയുടെ യോഗ്യത അളന്ന് അവള്‍ക്ക് പ്രൈസ് ടാഗ് നല്‍കുന്ന യാഥാസ്ഥിതിക ചിന്തകളോടാണ് നജ്മയുടെ പ്രതികരണം. ഫേസ്ബുക്കില്‍ നജ്മ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധനേടിയിരിക്കുകയാണ്.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്;

(എന്റെ സ്വന്തം അനുഭവം??)
”എനിക്ക് വട്ടാണേ ”??

നമ്മുടെ നാട്ടില്‍ ഒരു മുട്ടുസൂചി വാങ്ങണം എങ്കിലും വാങ്ങുന്ന ആള്‍ പൈസ കൊടുക്കാതെ കിട്ടില്ല. പക്ഷേ ഒന്നു കിട്ടും, എന്താണെന്നോ ‘ പെണ്ണ്’ ??. വാങ്ങാന്‍ വരുന്ന ആളിന്റെ ഫാമിലി സ്റ്റാറ്റസ് ജോലി??!??, സാലറി ഇതെല്ലാം ഉയരുന്നതിന് അനുസരിച്ച് അവളുടെ പ്രൈസ് ടാഗും ഉയരും കേട്ടോ!!! ( പെണ്ണിന്റെ ജോലി സാലറി പേഴ്‌സണാലിറ്റി ഒന്നും വിലയുടെ മാനദണ്ഡത്തില്‍ വേണ്ടല്ലോ ).പിന്നെ ഈ മാര്‍ക്കറ്റില്‍ വില്‍പ്പന വസ്തുവിന് തടി കൂടുതല്‍, മുടി കുറവ്, കളര്‍ കുറവ്, ഹൈറ്റ് കുറവ് ഇങ്ങനെയുള്ള കേടുപാടുകള്‍ ക്ക് മറ്റു വസ്തുക്കളെ പോലെ ഓഫറോ വിലക്കുറവോ ഇല്ല, മറിച്ച് ബോണസ് പ്രൈസ് പോക്കറ്റ് മണിയുടെ രൂപത്തിലോ അവളുടെ കഴുത്തില്‍ ലേയറായി കെട്ടിത്തൂക്കുന്ന സ്വര്‍ണ്ണ ചങ്ങലയിലോ പ്രതിഫലിക്കും. ഇതൊന്നുമല്ല മെയിന്‍ ഹൈലൈറ്റ്… നാട്ടിലെ മാര്‍ക്കറ്റില്‍ ബീഫ് ?? വാങ്ങാന്‍ പോകുന്ന പോലെ ഇളയ ഇറച്ചി മൂത്ത ഇറച്ചി ഇവിടെ ലഭ്യമാണെങ്കിലും, ഒരു വ്യത്യാസമുണ്ട്.ഇളയ ബീഫ് നെ പോലെ ഇവിടെയും ഇളയ ഇറച്ചി ക്കാണ് ഡിമാന്‍ഡ്, എങ്കിലും, സമൂഹം നിശ്ചയിച്ച വിവാഹപ്രായം കഴിഞ്ഞ മൂത്ത ഇറച്ചിക്ക് ഡിമാന്‍ഡ് കുറവാണെങ്കിലും വില അല്പം കൂടുതലാണ് കൂടാതെ ബംബര്‍ പ്രൈസും ലഭിക്കുന്നതാണ്. ഇനി ഇറച്ചി ഇളയത് ആണേലും മൂത്തത് ആണേലും ഉപഭോക്താവിന് ‘HIS BIG DAY’ ക്ക് അവന്റെ പോക്കറ്റില്‍നിന്ന് ചിലവായ പൈസ പോക്കറ്റ് മണിയുടെ രൂപത്തില്‍ ലഭിക്കുകയും ഇനി അങ്ങോട്ടുള്ള അവന്റെ ജീവിതം ആര്‍ഭാടം ആക്കാന്‍ കാര്‍ എസി തുടങ്ങിയവ സ്‌പെഷ്യല്‍ ഗിഫ്റ്റ് ആയി ലഭിക്കുന്നതുമാണ്??. ആഹാ എന്ത് വിചിത്രമായ ആചാരങ്ങള്‍ അല്ലേ????..
ഈ വിചിത്രത യുടെ പേരാണ് ‘ ദ ഗ്രേറ്റ് ഇന്ത്യന്‍ കല്യാണ ചന്ത??!??!??!??’ ‘The Great Indian kalyana market’.
[Special note: ഈ കല്യാണ സിസ്റ്റത്തെ എതിര്‍ക്കുന്ന പെണ്‍കുട്ടികളോട് ഈ സമൂഹം ചോദിക്കുന്ന കുറച്ച് ചോദ്യങ്ങള്‍ ഉണ്ട്. ‘ നീയെന്താ രാജകുമാരിയോ?? ഒന്നും കൊടുക്കാതെ അവര് കെട്ടികൊണ്ട് പോകാന്‍ ‘.’ എന്ത് തന്റെടി ആണ് നീ’. ‘ ആരു വരും നിന്നെ കെട്ടാന്‍’. ‘ നിനക്ക് വട്ടാണ്’… ഇങ്ങനെ നീളും ആ ചോദ്യങ്ങള്‍.??
‘ അതെ എനിക്ക് വട്ടാണ്’
””അഭിമാനത്തോടെ ഞാന്‍ പറയുന്നു… എന്റെ കഴുത്തില്‍ സമൂഹം ചാര്‍ത്തി തന്ന ആ പ്രൈസ് ടാഗ് ഞാന്‍ വലിച്ചു പൊട്ടിച്ചിരിക്കുന്നു ””’
‘പെണ്‍കുട്ടികളെ ഇനി നിങ്ങളുടെ ഊഴമാണ്??????’
‘വിവാഹ ചിലവിലും വിവാഹബന്ധത്തിലും വേണം ഇക്വാലിറ്റി’

You might also like