Times Kerala

“പൂജാര അങ്ങനെ ചെയ്യുകയാണെങ്കിൽ ഞാന്‍ എന്റെ പകുതി മീശ വടിച്ച് കളിക്കാന്‍ ഇറങ്ങും”; പൂജാരക്കെതിരെ തുറന്ന വെല്ലുവിളിയുമായി അശ്വിൻ

 
“പൂജാര അങ്ങനെ ചെയ്യുകയാണെങ്കിൽ ഞാന്‍ എന്റെ പകുതി മീശ വടിച്ച് കളിക്കാന്‍ ഇറങ്ങും”; പൂജാരക്കെതിരെ തുറന്ന വെല്ലുവിളിയുമായി അശ്വിൻ

ചേതേശ്വർ പൂജാരക്കെതിരെ തുറന്ന വെല്ലുവിളിയുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് അശ്വിന്റെ വെല്ലുവിളി. ഇംഗ്ലണ്ടിന്റെ സ്പിന്നർമാരിൽ ആരുടെയെങ്കിലും പന്ത് പൂജാര ക്രീസ് വിട്ട് ഇറങ്ങി സിക്സ് അടിച്ചാൽ തന്റെ മീശയുടെ പകുതി വടിച്ചു കളിയ്ക്കാൻ ഇറങ്ങുമെന്നാണ് അശ്വിൻ പറയുന്നത്. അശ്വിന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡുമായുള്ള ചാറ്റിലായിരുന്നു പൂജാരക്കെതിരായ അശ്വിന്റെ വെല്ലുവിളി. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ പ്രധാന താരമാണ് പൂജാര. കൂറ്റനടികൾ കളിച്ചു വിക്കറ്റ് നഷ്ടമാകാതെ ടീമിന് മികച്ച പിന്തുണ നൽകി ക്രീസിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം ചെയ്യാറുള്ളത്. ഓഫ് സ്പിന്നറുടെ തലയ്ക്ക് മുകളിലൂടെ എന്നെങ്കിലും പൂജാര സിക്സ് പറത്തുന്നത് നമുക്ക് കാണാനാവുമോ എന്ന റാത്തോഡിനോടുള്ള അശ്വിന്റെ ചോദ്യത്തിന് അതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ് എന്നാണ് റാത്തോഡിന്റെ മറുപടി.‘മൊയിന്‍ അലി അല്ലെങ്കില്‍ മറ്റേതെങ്കിലും സ്പിന്നറുടെ തലയ്ക്ക് മുകളിലൂടെ ക്രീസ് വിട്ട് ഇറങ്ങി ഇംഗ്ലണ്ട് പരമ്പരയില്‍ പൂജാര സിക്സ് പറത്തിയാല്‍ ഞാന്‍ എന്റെ പകുതി മീശ വടിച്ച് കളിക്കാന്‍ ഇറങ്ങും. ഇതൊരു തുറന്ന വെല്ലുവിളിയാണ്’ ഇതായിരുന്നു അശ്വിൻ പറഞ്ഞത്. അശ്വിന്റെ വെല്ലുവിളി പൂജാര സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Related Topics

Share this story