Times Kerala

സ്വർണവും പണവും കവർന്നു, പുറത്ത് പറയാതിരിക്കാൻ ലൈംഗിക അതിക്രമം നടത്തി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; മൂന്നു യുവാക്കൾ അറസ്റ്റിൽ

 
സ്വർണവും പണവും കവർന്നു, പുറത്ത് പറയാതിരിക്കാൻ ലൈംഗിക അതിക്രമം നടത്തി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; മൂന്നു യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു .പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശികളായ ഹേമന്ദ് (27), വിന്ധ്യൻ (34), കരമന നെടുങ്കാട് സ്വദേശി വിനോദ് (38) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം മരുതൂർക്കടവിൽ താമസിക്കുന്ന യുവതിയെയാണ് സംഘം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും വീട്ടുപകരണങ്ങൾ തല്ലി തകർക്കുകയും സ്വർണവും പണവും കവരുകയും ചെയ്തത്.

കഴിഞ്ഞ 21നായിരുന്നു കേസിനാസ്പദമായ സംഭവം. അതിക്രമത്തിന് ഇരയായ യുവതിയുടെ സുഹൃത്തിന്റെ ഭർത്താവാണ് പിടിയിലായ ഹേമന്ദ്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം ഭാര്യവീട്ടുകാരെ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം നടത്തിയത്. ആക്രമണ വിവരം പുറത്ത് പറയാതിരിക്കാനായി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തി അത് മൊബൈലിൽ ചിത്രീകരിച്ചതായും പൊലീസ് പറഞ്ഞു.

ഫോർട്ട് പൊലീസും കന്റോൺമെന്റ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. ഫോർട്ട് അസി. കമ്മീഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Related Topics

Share this story