Times Kerala

തെരുവുയുദ്ധം, സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു

 
തെരുവുയുദ്ധം, സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു

ന്യൂഡൽഹി:ഡൽഹിയിലേക്ക് ട്രാക്ടറുകളും ആയി ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് വെടിവയ്പിലാണ് കർഷകൻ മരിച്ചതെന്ന് കർഷകർ ആരോപിച്ചു. എന്നാൽ ട്രാക്ടർ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരിച്ച കര്‍ഷകന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് പോലീസ് കൊണ്ടുപോയെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, ഡൽഹി യുദ്ധക്കളമായി മാറിയിരിക്കുകയാണ് . തുടർന്ന് ഡൽഹി മെട്രോ അടച്ചു. കർഷകർ രാംലീലാ മൈതാനത്തേക്ക് നീങ്ങുകയാണ്.ഇതിനിടെ, ഡൽഹി പോലീസ് സുപ്രീംകോടതിയിലേക്ക് നീങ്ങുന്നതായാണ് വിവരം. സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും.

Related Topics

Share this story