Times Kerala

72-മത് റിപ്പബ്ലിക് പരേഡ് : ബ്രഹ്മോസ് റജിമെന്റിന്റെ യുദ്ധ കാഹളത്തില്‍ ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രവും

 
72-മത് റിപ്പബ്ലിക് പരേഡ് : ബ്രഹ്മോസ് റജിമെന്റിന്റെ യുദ്ധ കാഹളത്തില്‍ ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രവും

ന്യൂഡൽഹി: റിപബ്ലിക് ദിന പരേഡില്‍ സ്വാമിയേ ശരണമയ്യപ്പ മന്ത്രവും . 861 ബ്രഹ്‌മോസ് റജിമെന്റ് കമാന്റ് കടന്നു പോകുമ്ബോഴായിരുന്നു സ്വാമിയേ ശരണമയ്യപ്പ മുഴങ്ങിയത്.ഭാരത് മാതാ കി ജയ്, ദുര്‍ഗ മാത് കി ജയ് എന്നിവ യുദ്ധകാഹളമായി മുഴക്കാറുണ്ട്. ഇതിനൊപ്പമാണ് സ്വാമിയേ ശരണമയ്യപ്പ കൂടി ചേര്‍ത്തിരിക്കുന്നത്.കഴിഞ്ഞ ജനുവരി 15ന് ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്‌മോസ് സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു.

Related Topics

Share this story