Times Kerala

സംസ്ഥാനത്ത് പെട്രോൾ വില കുത്തനെ ഉയരുമ്പോൾ; പു​ലി​യൂ​ര്‍ശാ​ല വീട്ടു കി​ണർ വെള്ളത്തിൽ പെ​ട്രോ​ള്‍ കണ്ടെത്തി, കോരിവെച്ച ശേഷം തീ കൊളുത്തിയാൽ ആളിപ്പടരുന്ന രീതിയിൽ

 
സംസ്ഥാനത്ത് പെട്രോൾ വില കുത്തനെ ഉയരുമ്പോൾ; പു​ലി​യൂ​ര്‍ശാ​ല വീട്ടു കി​ണർ വെള്ളത്തിൽ പെ​ട്രോ​ള്‍ കണ്ടെത്തി, കോരിവെച്ച ശേഷം തീ കൊളുത്തിയാൽ ആളിപ്പടരുന്ന രീതിയിൽ

വെ​ള്ള​റ​ട: പു​ലി​യൂ​ര്‍ശാ​ല വാ​ഴ​വി​ള​ക്കു​ഴി പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ധ​യു​ടെ കി​ണ​റി​ലെ വെ​ള്ള​ത്തി​ല്‍ പെ​ട്രോ​ള്‍ കണ്ടെത്തി . ര​ണ്ടാ​ഴ്ച​മു​മ്ബാ​ണ് പെ​ട്രോ​ളിന്റെ മ​ണം അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യ​ത്.അ​ഗ്​​നി​ശ​മ​ന​സേ​ന​യും ആ​രോ​ഗ്യ​വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളം കോ​രി​വ​ച്ച​ശേ​ഷം തീ​കൊളുത്തിയാൽ  ആ​ളി​പ്പ​ട​രു​ന്നു​ണ്ട്.വീ​ടി​ന് എ​തി​ര്‍​വ​ശ​ത്ത് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ​റേ​ഷന്റെ  പ​മ്ബ് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. അ​വി​ട​ത്തെ ചോ​ര്‍ച്ച​യാ​യി​രി​ക്കാം പെ​ട്രോ​ള്‍ ക​ല​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ഹെ​ല്‍ത്ത് ഇ​ന്‍സ്പ​ക്ട​ര്‍മാ​രാ​യ സെ​ലി​ന്‍ജോ​സ്, രാ​ജീ​വ് രാ​ജ​ന്‍പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.അ​ടു​ത്ത​ദി​വ​സം ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രെ വ​രു​ത്തി പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

Related Topics

Share this story