Times Kerala

മരിച്ചു പോയ മുത്തശ്ശിയുടെ പെന്‍ഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് എട്ടു വര്‍ഷത്തോളം തട്ടി; 25കാരന്‍ പിടിയില്‍

 
മരിച്ചു പോയ മുത്തശ്ശിയുടെ പെന്‍ഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച്  എട്ടു വര്‍ഷത്തോളം തട്ടി; 25കാരന്‍ പിടിയില്‍

നെയ്യാറ്റിന്‍കര: മരിച്ചു പോയ മുത്തശ്ശിയുടെ പെന്‍ഷന്‍ തുക വ്യാജരേഖകള്‍ ചമച്ചു എട്ടു വര്‍ഷത്തോളം തട്ടിയെടുത്തു. കേസില്‍ അരംഗമുഗള്‍ ബാബുഭവനില്‍ പ്രജിത്തിനെ (25) നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ പ്രജിത്തിന്റെ മാതാവും പ്രതിയാണെന്നു പൊലീസ് അറിയിച്ചു. കെഎസ്‌ഇബി ജീവനക്കാരനായിരുന്ന പ്രജിത്തിന്റെ മുത്തച്ഛന്‍ അപ്പുക്കുട്ടന്റെ പെന്‍ഷന്‍ അദ്ദേഹം മരിച്ചപ്പോള്‍ അവകാശിയായ അദ്ദേഹത്തിന്റെ ഭാര്യ പൊന്നമ്മയ്ക്കു ലഭിച്ചു. എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ വശമില്ലായിരുന്ന പൊന്നമ്മ, പെന്‍ഷന്‍ തുക പിന്‍വലിക്കാന്‍ കൊച്ചുമകന്‍ പ്രജിത്തിന്റെ സഹായം തേടി.അവിടെയാണ് തട്ടിപ്പിന്റെ തുടക്കമെന്നു പൊലീസ് പറഞ്ഞു. മുത്തശ്ശി മരിച്ച ശേഷവും അക്കൗണ്ടില്‍ എത്തിയ പെന്‍ഷന്‍ തുക പ്രജിത്ത് പിന്‍വലിച്ചുകൊണ്ടിരുന്നു. മരണ വിവരം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയുമില്ല.പിന്നീട് വ്യാജ രേഖകള്‍ ചമച്ച്‌ പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നാണു വിവരം. പ്രജിത്തിന്റെ മാതാവ് ഈ കേസില്‍ കോടതിയുടെ മുന്‍കൂര്‍ ജാമ്യം നേടി നില്‍ക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story