Times Kerala

രാത്രിയിൽ ഓട്ടോയിൽ കറങ്ങി മോഷണം; തിരുവല്ലയിൽ രണ്ടു പേർ അറസ്റ്റിൽ

 
രാത്രിയിൽ ഓട്ടോയിൽ കറങ്ങി മോഷണം; തിരുവല്ലയിൽ രണ്ടു പേർ അറസ്റ്റിൽ

തിരുവല്ല:  രാത്രി കാലങ്ങളിൽ ഓട്ടോയിൽ കറങ്ങി നടന്നു  മോഷണം നടത്തി വന്ന രണ്ടു പേർ അറസ്റ്റിലായി. ഓട്ടോ ഡ്രൈവർമാരായ കുറ്റപ്പുഴ ആമല്ലൂർ പുതുച്ചിറ സുനിൽ കുമാർ, കവിയൂർ തോട്ടഭാഗം താഴത്തെ ഇടശേരിൽ രാജേഷ് എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്.തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും രാത്രി കാലങ്ങളിൽ മോഷണം പെരുകുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.രാത്രിയിൽ യാത്രക്കാരെ കാത്തിരിക്കുന്നുവെന്ന വ്യാജേന സ്റ്റാൻഡിൽ ഓട്ടോ പാർക്ക് ചെയ്തു കിടക്കുകയും നഗരത്തിൽ ആളൊഴിയുന്ന സമയത്ത് മോഷണം നടത്തുകയുമാണ് ഇവരുടെ രീതിയെന്നു പോലീസ് പറഞ്ഞു.

Related Topics

Share this story