Times Kerala

സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞത് കടുവയുടെ ദൃശ്യങ്ങള്‍; നെഞ്ചിടിപ്പേറി കേളകം പ്രദേശവാസികള്‍

 
സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞത് കടുവയുടെ ദൃശ്യങ്ങള്‍; നെഞ്ചിടിപ്പേറി കേളകം പ്രദേശവാസികള്‍

കണ്ണൂർ : കേളകം അ​ട​ക്കാ​ത്തോ​ടി​ന് സ​മീ​പം രാ​മ​ച്ചി​യി​ല്‍ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​യി​ല്‍ ക​ടു​വ​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചു. ഒ​രാ​ഴ്ച മു​മ്ബ് രാ​മ​ച്ചി​യി​ലെ പ​ള്ളി​വാ​തു​ക്ക​ല്‍ ഇ​ട്ടി​യ​വി​ര​യു​ടെ പോ​ത്തി​നെ ക​ടു​വ പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​കൂ​ടി​യ​ത് ക​ടു​വ ആ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞെ​ങ്കി​ലും വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചി​ല്ല. സം​ശ​യം ദൂ​രീ​ക​രി​ക്കാ​നാ​ണ് വ​നം​വ​കു​പ്പ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്.എന്നാൽ ക​ടു​വ പി​ടി​കൂ​ടി​യ പോ​ത്തിന്റെ ജ​ഡ​ത്തി​ന് സ​മീ​പ​മാ​ണ് ക്യാമറകൾ സ്ഥാ​പി​ച്ച​ത്. ച​ത്ത പോ​ത്തി​നെ ഭ​ക്ഷി​ക്കാ​നെ​ത്തി​യ ക​ടു​വ​യു​ടെ ചി​ത്ര​മാ​ണ് സി.​സി.​ടി.​വി കാ​മ​റ​യി​ല്‍ കു​ടു​ങ്ങി​യ​ത്.ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ചീ​ങ്ക​ണ്ണി പു​ഴ​യോ​ട് ചേ​ര്‍​ന്നാ​ണ് ക​ടു​വ​യു​ടെ വി​ഹാ​ര​കേ​ന്ദ്രം. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത് നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ക​ടു​വ​യും പു​ലി​യും പി​ടി​കൂ​ടി​യ സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​െന്‍റ സ​മീ​പ​പ്ര​ദേ​ശ​മാ​യ ശാ​ന്തി​ഗി​രി​യി​ലും ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​ശു​വി​നെ​യും മ​റ്റ് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടു​വ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വി​ടെ​യും വ​നം​വ​കു​പ്പ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. എ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. രാ​മ​ച്ചി​യി​ലെ കാ​മ​റ​യി​ല്‍ ക​ടു​വ​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പേ​റി.

Related Topics

Share this story