Times Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ; അറസ്റ്റിലായത് ഉത്തർപ്രദേശ് സ്വദേശി

 
ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ; അറസ്റ്റിലായത് ഉത്തർപ്രദേശ് സ്വദേശി

കണ്ണൂർ: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ അറസ്റ്റിൽ. ഉത്തര്‍പ്രദേശുകാരനായ പ്രവീണ്‍ കുമാര്‍ സിംഗാണ് അറസ്റ്റിലായത്. അധ്യാപികയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒമ്പതു ലക്ഷം രൂപയാണ് തട്ടിയ സംഘത്തിലെ മുഖ്യ പ്രതിയാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നിന്നാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.ആറു മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘത്തിലെ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ടെന്നാണ് പോലീസ് അറിയിച്ചത്. പള്ളിക്കുന്ന് സ്വദേശിയായ അധ്യാപകയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒമ്പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. അന്വേഷണം തുടരുകയാണെന്നും സംഘത്തിലെ മറ്റുള്ളവരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Related Topics

Share this story