Times Kerala

ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി,​ തല ദേഹത്തു നിന്ന്​ വേർപ്പെട്ട നിലയിൽ; 30കാരിക്ക്​ ദാരുണാന്ത്യം

 
ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി,​ തല ദേഹത്തു നിന്ന്​ വേർപ്പെട്ട നിലയിൽ; 30കാരിക്ക്​ ദാരുണാന്ത്യം

പഞ്ചാബ് : ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ ജോലിക്കിടെ തലമുടി യ​ന്ത്രത്തില്‍ കുരുങ്ങിയ 30കാരിക്ക്​ ദാരുണാന്ത്യം.സെഖ്​വാന്‍ ഗ്രാമത്തിലെ ബല്‍ജീത്​ കൗര്‍ എന്ന യുവതിയാണ്​ മരിച്ചത്​.പഞ്ചാബിലെ ഫിറോസ്​പൂരിലാണ്​ ഞെട്ടിക്കുന്ന സംഭവം നടന്നത് .യന്ത്രത്തിൽ മുടി കുരുങ്ങുകയും യുവതിയുടെ തല ദേഹത്തു നിന്ന്​ വേര്‍പെട്ടു പോവുകയും ചെയ്​തതായാണ്​ റിപ്പോര്‍ട്ട്​.യുവതിയും ഭര്‍ത്താവുമായി ചേര്‍ന്നാണ്​ ഇവര്‍ മില്‍ നടത്തിയിരുന്നത്​. ഭര്‍ത്താവ്​ പുറത്തു പോയ സമയത്തായിരുന്നു അപകടം നടന്നത് ​.ഉപഭോക്താവ്​ വന്നതിനെ തുടര്‍ന്ന്​ ധാന്യപൊടി എടുക്കാനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തിനരികില്‍​ കുനിഞ്ഞപ്പോള്‍ ബല്‍ജീതിന്‍റെ തലമുടി യന്ത്രത്തില്‍ കുരുങ്ങുകയായിരുന്നു. ഉടനടി യുവതിയുടെ തല ദേഹത്തുനിന്ന്​ വേര്‍പെട്ടു.ആളുകള്‍ ചേര്‍ന്ന്​ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്​. സംഭവത്തില്‍ പൊലീസ്​ കേസെടുത്തു.

Related Topics

Share this story