Times Kerala

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

 
നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്‍റെയും റാണിയുടേയും ഏകമകൻ ആകാശ് ആണ് മരിച്ചത്. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരനാണ്​ ആകാശ്​. അയ്യപ്പ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിപിനെ (23) നിസാര പരിക്കുകളോടെ കൽപറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Topics

Share this story