Times Kerala

പ​ര​ക്കാ​ട് സ്കൂ​ളി​ലെ ക​വ​ര്‍​ച്ച, കൂടാതെ സം​സ്ഥാ​ന​ത്തും തമിഴ്നാട്ടിലുമായി നി​ര​വ​ധി മോ​ഷ​ണ കേസുകൾ; പ്ര​തി അ​റ​സ്​​റ്റി​ല്‍

 
പ​ര​ക്കാ​ട് സ്കൂ​ളി​ലെ ക​വ​ര്‍​ച്ച,  കൂടാതെ സം​സ്ഥാ​ന​ത്തും തമിഴ്നാട്ടിലുമായി  നി​ര​വ​ധി മോ​ഷ​ണ കേസുകൾ; പ്ര​തി അ​റ​സ്​​റ്റി​ല്‍

അ​ന്തി​ക്കാ​ട്: സം​സ്ഥാ​ന​ത്തും തമിഴ്നാട്ടിലുമടക്കം നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്​​റ്റി​ല്‍. ലാ​ലൂ​ര്‍ കാ​രൂ​ര്‍ വീ​ട്ടി​ല്‍ ബാ​ബു മു​നി​യാ​ണ്ടി​യെ​യാ​ണ് (38) അ​ന്തി​ക്കാ​ട് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. പ​ര​ക്കാ​ട് എ.​യു.​പി സ്കൂ​ളി​ല്‍​നി​ന്ന് പ്രോ​ജ​ക്ട​റും ലാ​പ്​​ടോ​പ്പും മോ​ഷ​ണം പോ​യ കേ​സി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി പി.​ആ​ര്‍. രാ​ജേ​ഷിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്തി​ക്കാ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​ശാ​ന്ത് ക്ലി​ന്‍​റ് മ​ന​ക്കൊ​ടി ഭാ​ഗ​ത്ത് നി​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഒ​ന്ന​ര വ​ര്‍​ഷം മു​മ്ബ് പ​റ​ക്കാ​ട് സ്കൂ​ളി​ലെ അ​ല​മാ​റ കു​ത്തി​ത്തു​റ​ന്ന് 8500 രൂ​പ​യും തൃ​ശൂ​ര്‍ വെ​സ്​​റ്റ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​ര​ണാ​ട്ടു​ക​ര ത​ര​ക​ന്‍​സ് സ്കൂ​ളി​ല്‍​നി​ന്ന് എ​ല്‍.​സി.​ഡി ടി.​വി​യും മോ​ഷ്​​ടി​ച്ച കാ​ര്യം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു

Related Topics

Share this story