Times Kerala

പോലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പ്രതികളെ മോചിപ്പിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

 
പോലീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പ്രതികളെ മോചിപ്പിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍

തിരുവല്ലം : മോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പെട്രോള്‍ ബോംബെറിഞ്ഞ് പ്രതികളെ മോചിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. മുട്ടയ്ക്കാട് വാഴത്തോട്ടം മേലെപുത്തന്‍വീട്ടില്‍ അജിത്(നന്ദു-20) ആണ് അറസ്റ്റിലായത് .ഡിസംബര്‍ 24-ന് വണ്ടിത്തടം പാപ്പാന്‍ചാണിക്കു സമീപം ശാന്തിപുരത്ത് വൈകുന്നേരമായിരുന്നു സംഭവം നടന്നത്.

മോഷണക്കേസിലെ പ്രതിയുമായി സംഭവത്തിലെ മറ്റു പ്രതികളെ പിടികൂടാനാണ് അവിടെ പോലീസെത്തിയത്. മറ്റ് രണ്ടു പ്രതികളെ പിടികൂടി ജീപ്പിനടുത്തേക്ക് എത്തുമ്ബോഴായിരുന്നു 13 പേരടങ്ങുന്ന സംഘം പോലീസിനു നേരേ ബോംബ് എറിഞ്ഞത് . തുടര്‍ന്ന് പ്രതികളെ മോചിപ്പിച്ച്‌ കടന്നുകളയുകയായിരുന്നു. കേസില്‍ 10 പ്രതികളെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിലായവർ റിമാന്‍ഡിലാണ്.

Related Topics

Share this story