Times Kerala

‘അണ്ണാത്തെ’ ദീപാവലിക്ക്; ആവേശത്തിൽ രജനികാന്തിന്റെ ആരാധകർ

 
‘അണ്ണാത്തെ’ ദീപാവലിക്ക്; ആവേശത്തിൽ രജനികാന്തിന്റെ ആരാധകർ

 ആരാധകർക്കു ആവേശമായി സൂപ്പർസ്റ്റാർ ചിത്രം ദീപാവലിക്ക്. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസ് ആയി തിയേറ്ററുകളിലെത്തും. സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ സൺ പിക്ചേഴ്സ് ആണ് നവംബർ 4ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. നയൻ‌താര, ഖുശ്‌ബു, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫാമിലി- ആക്ഷൻ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ.

Related Topics

Share this story