Times Kerala

കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍

 
കല്ലമ്പലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍

തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടഴ്ച മുന്‍പാണ് കല്ലമ്പലം മുത്താനയില്‍ വീട്ടിലെ കുളിമുറിയില്‍ ആതിരയെ(24) മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.ഇതിനിടെയാണ് ഭർതൃ മാതാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Topics

Share this story