Times Kerala

അടി മുടി മാറാനൊരുങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ്; 2 കോടി രൂപ ചെലവ് വരുന്ന ആകാശപാത വരുന്നു

 
അടി മുടി മാറാനൊരുങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ്; 2 കോടി രൂപ ചെലവ് വരുന്ന ആകാശപാത വരുന്നു

 

കോഴിക്കോട്: അടി മുടി മാറാനൊരുങ്ങി കോഴിക്കോട് മെഡിക്കൽ കോളേജ് . മെഡിക്കൽ കോളജിൽ 3 ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന 2 കോടി രൂപ ചെലവ് വരുന്ന ആകാശപാത വരുന്നു.കോഴിക്കോട് മെഡിക്കൽ കോളജിലെ 3 കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ആകാശപാതയുടെ രൂപരേഖ തയ്യാറായി.

2 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണ ചിലവ്. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, പി എം എസ് എസ് വൈ ബ്ലോക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ആകാശപാതക്ക് 172 മീറ്റർ നീളമുണ്ടാകും.പാതയുടെ നിർമ്മാണത്തിനായി ബിപിസിഎൽ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു കോടി രൂപ കൂടെ ലഭിച്ചാലെ പാത യാഥാർത്യമാകൂ.

Related Topics

Share this story