Times Kerala

പതിനേഴുകാരനെ മർദിച്ച സംഘത്തിലെ കുട്ടിയുടെ ആത്മഹത്യ ;പോസ്റ്റ്മോർട്ടം ഇന്ന്

 
പതിനേഴുകാരനെ മർദിച്ച സംഘത്തിലെ കുട്ടിയുടെ ആത്മഹത്യ ;പോസ്റ്റ്മോർട്ടം ഇന്ന്

കൊച്ചി :കളമശേരിയിൽ പതിനേഴുകാരനെ മർദിച്ച സംഘത്തിലെ ആത്മഹത്യ ചെയ്ത കുട്ടിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മർദ്ദനമേറ്റ് ആലുവ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിക്കെതിരെ മകളെ ശല്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഏഴംഗ സംഘത്തിലെ ഒരാളുടെ അമ്മ പൊലീസിൽ പരാതി നൽകി.

ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ നിഖിൽ പോളിനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് മർദ്ദിച്ചതിലുള്ള വിഷമത്താലാണ് ആത്മഹത്യയെന്ന് മരിച്ച കുട്ടിയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തിൽ കൊച്ചി ഡസി പി ഐശ്വര്യ ഡോംഗ്‌റേ റിപ്പോർട്ട് തേടിയിട്ടുണ്ട്.

 

Related Topics

Share this story