Times Kerala

രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി

 
രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി

ന്യൂഡൽഹി :രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി . പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 86.32 രൂപ ആയി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് ഇന്ന് 88 രൂപയാണ്. പ്രീമിയം പെട്രോളിന്റെ വില കൊച്ചിയില്‍ 89 രൂപയായി.

ഡീസലിന് ഇന്ന് 37 പൈസയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസലിന്റെ വില 80.40 രൂപയായി. ഒരു മാസത്തിനിടെ ഇത് ഒന്‍പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

Related Topics

Share this story