Times Kerala

കളമശേരിയില്‍ വിജയ സാധ്യത, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും; വി.കെ.ഇബ്രാഹിം കുഞ്ഞ്

 
കളമശേരിയില്‍ വിജയ സാധ്യത, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കും; വി.കെ.ഇബ്രാഹിം കുഞ്ഞ്

കൊച്ചി: പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്. കളമശേരിയില്‍ വിജയ സാധ്യതയുണ്ടെന്നും അതിനാൽ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ ഒരുക്കമാണെന്നുമാണ് വി.കെ.ഇബ്രാഹിം കുഞ്ഞ് പറഞ്ഞത്. തനിക്കെതിരായ കേസ് തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.അതേസമയം, ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മത്സരിക്കണമെന്നോ മത്സരിക്കേണ്ടെന്നോ പാര്‍ട്ടി ഇതു വരെ പറഞ്ഞിട്ടില്ല. കേസിനെ പറ്റിയും അതിനു പിന്നിലെ രാഷ്ട്രീയത്തെ പറ്റിയും ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കേസും അറസ്റ്റും ആശുപത്രിവാസവും തമ്മില്‍ ബന്ധമില്ല. തന്റെ മനസാക്ഷി ശുദ്ധമാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

Related Topics

Share this story