Times Kerala

ഗാല്‍വാനില്‍ ജീവത്യാഗം ചെയ്ത കേണല്‍ സന്തോഷ് ബാബുവിന് മഹാവീര്‍ ചക്ര

 
ഗാല്‍വാനില്‍ ജീവത്യാഗം ചെയ്ത കേണല്‍ സന്തോഷ് ബാബുവിന് മഹാവീര്‍ ചക്ര

ഡൽഹി: ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് പട്ടാളത്തിന്റെ അതിക്രമങ്ങളെ ചെറുക്കുന്നതിനിടെ ജീവത്യാഗം ചെയ്ത ഇന്ത്യൻ സൈനികൻ കേണല്‍ സന്തോഷ് കുമാറിനെ മഹാവീര്‍ ചക്ര നൽകി ആദരിക്കും. ധീരതയ്ക്കുള്ള ബഹുമതിയാണ് മഹാവീര്‍ ചക്ര. പരമോന്നത ബഹുമതിയായ പരമവീര്‍ ചക്രയ്ക്ക് ശേഷം സൈനിക തലത്തിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് മഹാവീര്‍ ചക്ര. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതി ലഭിക്കുന്നത്.ചൈനീസ് സേനയ്ക്കെതിരെ മണിക്കൂറുകളോളം ചെറുത്തുനില്‍പ്പ് നടത്തിയാണ് സന്തോഷ് കുമാര്‍ ജന്മനാടിനെ കാത്തത്. പസന്തോഷ് ബാബുവിനെക്കൂടാതെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയോട് പോരാടിയ നിരവധി സൈനികര്‍ക്ക് ധീരതയ്ക്കുള്ള മെഡല്‍ സമ്മാനിക്കും.

Related Topics

Share this story