Times Kerala

‘ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തൊടും വിഷാദത്തോടും വിട’ നടി ജയശ്രീ ജീവനൊടുക്കി

 
‘ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തൊടും വിഷാദത്തോടും വിട’ നടി ജയശ്രീ ജീവനൊടുക്കി

ബംഗളൂരു: കന്നട നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു നിഗമനം. അതേസമയം, വിഷാദരോഗത്തിന് നടി ചികിത്സയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.നേരത്തെ ആരാധകരെയും സിനിമാലോകത്തെയും ആശങ്കയിലാക്കി ജയശ്രീ രാമയ്യ സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കിട്ടിരുന്നു ‘ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട…’ എന്നായിരുന്നു കുറിപ്പ്. സംഭവം ചര്‍ച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താന്‍ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Topics

Share this story