Times Kerala

തുളസീവനം പദ്ധതിക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ തുടക്കമായി

 
തുളസീവനം പദ്ധതിക്ക് വടക്കുന്നാഥ ക്ഷേത്രത്തിൽ തുടക്കമായി

തൃശ്ശൂർ: തുളസീവനം പദ്ധതിക്ക് വടക്കുംനാഥക്ഷേത്രത്തിലെ കൊക്കർണി പറമ്പിൽ തുടക്കമായി. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പതിനായിരത്തോളം തുളസി തൈകൾ ക്ഷേത്രമൈതാനിയിൽ നടുന്ന പദ്ധതിയാണിത്. തുളസി തൈകൾക്ക് പുറമേ കദളീവനം പദ്ധതിയും വടക്കുന്നാഥ ക്ഷേത്രത്തിൽ തുടങ്ങും. കൊച്ചിൻ ദേവസ്വം പ്രസിഡണ്ട് വി. നന്ദകുമാർ അധ്യക്ഷനായി. ചടങ്ങിൽ വാർഡ് കൗൺസിലർ പൂർണിമ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.ജി. നാരായണൻ, കെ. അയ്യപ്പൻ, അസിസ്റ്റൻറ് കമ്മീഷണർ വിഎൻ സ്വപ്ന കൃഷി വകുപ്പ് ഡയറക്ടർ എ.കെ. സരസ്വതി, ഡെപ്യൂട്ടി ഡയറക്ടർ വി. കെ. നരേന്ദ്രൻ സമിതി സെക്രട്ടറി ടി. ആർ. ഹരിഹരൻ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story