Times Kerala

സോളാർ കേസ്;പൊലീസ് അന്വേഷണം പോരെന്ന് പരാതിക്കാരിയാണ് പറഞ്ഞതെന്ന് കാനം രാജേന്ദ്രൻ

 
സോളാർ കേസ്;പൊലീസ് അന്വേഷണം പോരെന്ന് പരാതിക്കാരിയാണ് പറഞ്ഞതെന്ന്  കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ടത് സംസഥാന  സർക്കാരിന്‍റെ സ്വാഭാവിക നടപടി മാത്രമാണെന്ന് വെളിപ്പെടുത്തി  കാനം രാജേന്ദ്രൻ.

സോളാർ കേസ് തിരഞ്ഞെടുപ്പ് സമയത്ത് ഉയർത്തിക്കൊണ്ടുവരുന്നതല്ലെന്നും സിപിഐ സെക്രട്ടറി വ്യക്‌തമാക്കി .

പൊലീസ് അന്വേഷണം പോരെന്ന് പരാതിക്കാരിയാണ് പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി .

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലപ്പത്തേക്ക് ഉമ്മൻചാണ്ടി എത്തുന്നതിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു

Related Topics

Share this story