Times Kerala

ആറുവര്‍ഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതി ഒടുവിൽ അറസ്റ്റിലായി

 
ആറുവര്‍ഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതി ഒടുവിൽ അറസ്റ്റിലായി

മു​ക്കം: പീഡനക്കേസ് പ്രതി ആറു വർഷങ്ങൾക്ക് ശേഷം പിടിയിൽ. തോ​ട്ട​ക്കാ​ട് എ​ളം​കു​റ്റി​പ്പ​റ​മ്പ് ത​ങ്ക​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശി​വ​നെ (51) ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആറുവർഷം മുൻപ് തോ​ട്ട​ക്കാ​ട് ക​രി​മ്പി​ല്‍ കോ​ള​നി​യി​ലെ യു​വ​തി​യെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ.​എ. ശ്രീ​നി​വാ​സ് ഐ.​പി.​എ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി ഇ.​പി. പൃ​ഥ്വി​രാ​ജ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യതിരച്ചിലിലാണ് ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബ​സ് കാ​ത്തു നി​ല്‍ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ എത്തിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണു കേസ്.പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി ക​ഴി​ഞ്ഞ ആ​റു വ​ര്‍ഷ​മാ​യി പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പല പേരുകളിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ, മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്ത പ്ര​തി നി​ർ​മാ​ണ ഓലിക്കൽ ചെയ്തു ജീവിക്കുകയായിരുന്നു. മു​ക്കം ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്. നി​സാ​മി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ.​എ​സ്.​ഐ​മാ​രാ​യ സാ​ജു, നാ​സ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ല്‍, അ​നീ​ഷ്, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story