Times Kerala

വാഹനപരിശോധനക്കിടെ മുന്നിൽ വന്നത് നമ്പർപ്ലേറ്റ് ഇല്ലാത്ത ആഡംബര ബൈക്ക്, വിശദമായ ചോദ്യം ചെയ്യലിൽ കുടുങ്ങിയത് വാഹന മോഷണക്കേസിലെ പ്രതികൾ

 
വാഹനപരിശോധനക്കിടെ മുന്നിൽ വന്നത് നമ്പർപ്ലേറ്റ് ഇല്ലാത്ത ആഡംബര ബൈക്ക്, വിശദമായ ചോദ്യം ചെയ്യലിൽ കുടുങ്ങിയത് വാഹന മോഷണക്കേസിലെ പ്രതികൾ

കൊല്ലം: ആഡംബര ബൈക്ക് മോഷണക്കേസിലെ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ.  തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം കൊച്ചുള്ളൂർ റോഡ് ​ഗാർഡൻസ് ചന്തവിളവീട്ടിൽ ഹൗസ് നമ്പർ മൂന്നിൽ അഭിറാം (23), കൊട്ടാരക്കര പടിഞ്ഞാറ്റിൻകര മുസ്​ലിം സ്ട്രീറ്റിൽ ഹയാത്ത് ലീമാൻ പള്ളിക്ക് സമീപം പാറവിള വീട്ടിൽ സൽമാൻ എസ്. ഹുസൈൻ (18), നെടുവത്തൂർ ഈഴക്കാല പള്ളത്ത് വീട്ടിൽ അഭിഷന്ത് (24) എന്നിവരെയാണ് ഏഴുകോൺ പൊലീസ് പിടികൂടിയത്.

തമിഴ്നാട് സ്വദേശിയായ യുവാവിന്റെ മുന്നേമുക്കാൽ ലക്ഷം രൂപ വില വരുന്ന ബൈക്കും പ്രതികളിൽ നിന്ന്​ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എഴുകോൺ പൊലീസി​ന്റെ വാഹന പരിശോധനക്കിടയിൽ നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനം കണ്ടതിനെ തുടർന്ന് സംശയം തോന്നി പിടികൂടിയ യുവാക്കളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മോഷ്​ടിച്ച ബൈക്കാണെന്ന് കൈവശം ഉള്ളതെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Topics

Share this story