Times Kerala

എ.എ.വൈ / മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശമുള്ളവര്‍ തിരിച്ചേല്‍പ്പിക്കണം

 

പാലക്കാട്: ജില്ലയില്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന നിരവധി പേര്‍ അനര്‍ഹമായി എ.എ.വൈ / മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നതായി എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം വിലയിരുത്തി. അനര്‍ഹമായി എ.എ.വൈ / മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവര്‍ ജനുവരി 31 ന് റേഷന്‍ കാര്‍ഡുകള്‍ അതത് താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ യു.മോളി അറിയിച്ചു.

എ.എ.വൈ / മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നതിന് അര്‍ഹതയില്ലാത്തവര്‍

സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍

ആദായ നികുതി അടക്കുന്നവര്‍

പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവര്‍

സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുള്ളവര്‍ (പട്ടികവര്‍ഗ്ഗക്കാര്‍ ഒഴികെ)

സ്വന്തമായി 1000 ചതുരശ്ര അടിയിന്മേല്‍ വിസ്തീര്‍ണ്ണമുള്ള വീട്, ഫ്‌ളാറ്റ് ഉള്ളവര്‍

നാല് ചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗമായ ടാക്‌സി ഒഴികെ)
കുടുംബത്തില്‍ ആര്‍ക്കെങ്കിലും വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ ജോലിയില്‍ നിന്നോ 25,000 രൂപയില്‍ അധികം പ്രതിമാസ വരുമാനം ഉള്ളവര്‍.

കാര്‍ഡുടമ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള റേഷന്‍ കടയിലോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലോ ജനുവരി 31 ന് മുന്‍പ് നിര്‍ബന്ധമായും നല്‍കണം.

Related Topics

Share this story