Times Kerala

കുതിരാൻ തുരങ്കപാതാ നിർമ്മാണം;ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

 
കുതിരാൻ തുരങ്കപാതാ നിർമ്മാണം;ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം :  കുതിരാൻ തുരങ്കപാതാ നിർമ്മാണം നിലച്ചതിൽ ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പൊതുജനം പൊറുതിമുട്ടുകയാണെന്നും  ഹൈക്കോടതി വ്യക്‌തമാക്കി .

വിഷയത്തിൽ  റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും  ഹൈക്കോടതി നിർദേശിച്ചു .

കുതിരാനിൽ ഒരു ഭാഗത്തേക്കുള്ള തുരങ്കപാതയെങ്കിലും  തുറക്കണമെന്നും, ദേശീയപാതാ നിർമ്മാണത്തിലെ അപാകതയെക്കുറിച്ച്  അന്വേഷണം വേണമെന്ന്  ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ എംഎൽഎ സമർപ്പിച്ച്  ഹർജിയിലാണ് ഹൈക്കോടതിയുടെ  ഇടപെടൽ.

Related Topics

Share this story