Times Kerala

ഫീസ് അടയ്ക്കാൻ പണമില്ല ; തൊഴിലുറപ്പ്​ ജോലിക്കിറങ്ങി ദലിത്​ പെണ്‍കുട്ടികള്‍

 
ഫീസ് അടയ്ക്കാൻ പണമില്ല ; തൊഴിലുറപ്പ്​ ജോലിക്കിറങ്ങി  ദലിത്​ പെണ്‍കുട്ടികള്‍

ഭുവനേശ്വര്‍: ഫീസടക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന്​ തൊഴിലുറപ്പ്​ ജോലിക്കിറങ്ങി ഒഡീഷയിലെ ദലിത്​ പെണ്‍കുട്ടികള്‍. പുരി ജില്ലയിലെ ചായിന്‍പൂര്‍ പഞ്ചായത്തിലെ ഗോര്‍ദിപിദ ഗ്രാമത്തിലെ സഹോദരികളായ റോസി ബെഹ്​റയും രണ്ട്​ സഹോദരിമാരുമാണ്​ തൊഴിലുറപ്പ്​ ജോലിക്കിറങ്ങിയത്​.ഇവരുടെ കുടുംബത്തിന്​ സ്വന്തമായി വീടോ കൃഷിഭൂമിയോ ഇല്ല

2019ല്‍ സിവില്‍ എന്‍ജിനീയറിങ്​ ഡിപ്ലോമ നേടിയതായി റോസി ബെഹ്​റ പറഞ്ഞു. എന്നാല്‍, ബി.ടെകിന്​ പ്രവേശനം നേടാന്‍ പണമുണ്ടായിരുന്നില്ല. ഡിപ്ലോമ ഫീസിന്‍റെ ബാക്കിയായ 24,000 രൂപയും നല്‍കാനുണ്ടായിരുന്നു. പിന്നീട്​ സര്‍ക്കാര്‍ സ്​കോളര്‍ഷിപ്പ് വഴിയാണ് ബി.ടെക്​ പ്രവേശനം നേടിയത് .
അതെ സമയം ഹോസ്റ്റല്‍ ഫീസടക്കാന്‍ പണമില്ലാതെ വന്നതോടെയാണ്​ ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരേയും കൂട്ടി തൊഴിലുറപ്പ്​ ജോലിക്ക്​ ഇറങ്ങേണ്ടി വന്നത്​.. ​തൊഴിലുറപ്പ്​ ജോലിയില്‍ നിന്ന്​ ലഭിക്കുന്ന കൂലി ഉപയോഗിച്ച്‌​ കുറച്ചെങ്കിലും ഫീസ്​ അടച്ചു തീര്‍ക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ റോസി ബെഹ്​റ പറഞ്ഞു.

Related Topics

Share this story