Times Kerala

‘വാശി’ യിൽ ഒന്നിക്കാൻ ടോവിനോയും കീർത്തിയും

 
‘വാശി’ യിൽ ഒന്നിക്കാൻ ടോവിനോയും കീർത്തിയും

വിഷ്ണു ജി രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ്‌കുമാർ നിർമിക്കുന്ന “വാശി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസും കീർത്തി സുരേഷുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായാണ് ടോവിനോയും കീർത്തിയും ഒരുമിച്ചു അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘വാശി’ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്. ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതുന്ന ചിത്രത്തിന് ക്യാമറ ചെയ്യുന്നത് ഛായാഗ്രാഹകന്‍ റോബി വര്‍ഗ്ഗീസ് രാജാണ്. ഈ വർഷം പകുതിയോടെ ‘വാശി’യുടെ ചിത്രീകരണം ആരംഭിക്കും.

Related Topics

Share this story