Times Kerala

തിരുവനന്തപുരത്ത് യുവ പുരോഹിതനെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

 
തിരുവനന്തപുരത്ത് യുവ പുരോഹിതനെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: യുവപുരോഹിതനെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിലെ സഹവികാരി പൊഴിയൂർ പരുത്തിയൂർ സ്വദേശി ജോൺസൻ മുത്തപ്പനെയാണ് (31) ഇന്ന് പുലർച്ചെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നേരം വൈകിയിട്ടും കുർബാനയ്ക്കെത്താഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Related Topics

Share this story