Times Kerala

ലഡാക്കിൽ ഇന്ത്യ – ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ; ഇരുഭാഗത്തെയും സൈനികർക്ക് പരിക്ക്

 
ലഡാക്കിൽ ഇന്ത്യ – ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ; ഇരുഭാഗത്തെയും സൈനികർക്ക് പരിക്ക്

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സേനകൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. സംഭവത്തിൽ ഇരു ഭാഗത്തെയും എത്തണം സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അതിർത്തിയിലുള്ള നാകു ലാ സെക്ടറിൽ 3 ദിവസം മുൻപാണു സംഘർഷം നടന്നത്. അതിർത്തി രേഖ ലംഘിച്ചു കടന്നുകയറാൻ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യൻ സേന തടഞ്ഞതാണു ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെത്തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ കനത്തതയാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Topics

Share this story