Times Kerala

64 വയസ്സുകാരി ആശുപത്രിയിൽ എത്തിയത് കടുത്ത വയറുവേദനയുമായി, പരിശോധനയിൽ കണ്ടെത്തിയത് 30 സെൻറിമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള മുഴ; പുറത്തെടുത്ത മുഴയുടെ ഭാരം എട്ടു കിലോ.!

 
64 വയസ്സുകാരി ആശുപത്രിയിൽ എത്തിയത് കടുത്ത വയറുവേദനയുമായി, പരിശോധനയിൽ കണ്ടെത്തിയത്  30 സെൻറിമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള മുഴ; പുറത്തെടുത്ത മുഴയുടെ ഭാരം എട്ടു കിലോ.!

തിരുവനന്തപുരം: കടുത്ത വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 64 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയത്​ എട്ടുകിലോ തൂക്കമുള്ള മുഴ. എസ്.എ.ടിയിൽ നടന്ന ശസ്ത്രക്രിയയിലാണ് കൊല്ലം സ്വദേശിനിയായ വയോധികയുടെ ഗർഭപാത്രത്തിൽ നിന്നും 30 സെൻറിമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്. കടുത്ത വയറുവേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ എന്നീ ലക്ഷണങ്ങളുമായാണ് വൃദ്ധ ഒമ്പതു മാസം മുമ്പ് ആശുപത്രിയിലെത്തിയത്. അർബുദമായിരിക്കാമെന്ന സംശയത്തെ തുടർ എത്രയും വേഗം ശസ്ത്രക്രിയക്ക്​ വിധേയയാകണമെന്നും രോഗിയോട് നിർദേശിച്ചിരുന്നു.എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിൽ ചികിത്സക്കെത്താൻ തയാറാകാതിരുന്ന രോഗി ശാരീരികാസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലെത്തിയത്. തുടർന്ന് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. ശ്രീലതയുടെ യൂനിറ്റിൽ ഡോ. ബിന്ദു നമ്പീശൻ, ഡോ. ജെ. സിമി എന്നിവരുടെ നേതൃത്വത്തിൽ അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു. അനസ്തേഷ്യ വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ ഡോ. ജയകുമാർ, ഡോ. കൃഷ്ണ, ഡോ. അഞ്ജു, നഴ്‌സ് ലക്ഷ്മി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. അതേസമയം, കോവിഡ് വ്യാപനത്തിന്റെ പേരിൽ സമാനമായി അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള നിരവധി രോഗികൾ ചികിത്സക്കെത്താതെയുണ്ടെന്നും, യഥാസമയം ചികിത്സക്കെത്താതിരിക്കുന്നത് അപകടകരമായ സാഹചര്യം സൃഷ്​ടിക്കുമെന്നുംഗൈനക്കോളജി വിഭാഗം മേധാവി ഡോ വി.ആർ. നന്ദിനി പറഞ്ഞു.

Related Topics

Share this story