Times Kerala

വളർത്തുനായക്കൊപ്പം സമയം ചെലവഴിച്ച് വിജയ് ദേവരകൊണ്ട

 
വളർത്തുനായക്കൊപ്പം സമയം ചെലവഴിച്ച് വിജയ് ദേവരകൊണ്ട

അർജുൻ റെഡ്‌ഡി എന്ന ചിത്രത്തിലൂടെ ദക്ഷീണേന്ത്യ മുഴുവൻ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവരകൊണ്ട. തെലുഗിലെ സൂപ്പർ താരമാണെങ്കിലും വിജയിക്ക് കേരളത്തിലും ആരാധകരുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായയോടൊപ്പമുള്ള താരത്തിന്റെ ചിത്രമാണത്. താരത്തിന്റെ വീടിന്റെ ടെറസിനു മുകളിൽ വളർത്തുനായ സ്റ്റോമിനൊപ്പം സോഫയിൽ ഇരിക്കുന്നതാണ് ചിത്രം.

ഷൂട്ടിങ്ങിൽ നിന്നും ലഭിച്ച കുറച്ചു ദിവസത്തെ ഇടവേളയിൽ വീട്ടിലെത്തിയതാണ് വിജയ്. “കഴിഞ്ഞ കുറച്ചു ദിവസമായി നിന്നോടൊപ്പം അടിച്ചു പൊളിക്കുവാരുന്നു, ഇനി സ്റ്റോമിനെ താൻ മിസ് ചെയ്യുമെന്നും” വിജയ് കുറിച്ചിട്ടുണ്ട്. മുൻപും സ്റ്റോമിന്റെ ഒപ്പമുള്ള നിരവധി ചിത്രങ്ങൾ വിജയ് പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രം ലൈഗറിന്റെ ഷൂട്ടിംഗ് ഉടൻ മുംബൈയിൽ പുനരാരംഭിക്കും.

Related Topics

Share this story