Times Kerala

വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം ലൈംഗീക അതിക്രമമല്ല, ഐപിസി 354ന്റെ പരിധിയില്‍ ഉൾപ്പെടുമെന്നും ബോംബെ ഹൈക്കോടതി

 
വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ പ്രകാരം ലൈംഗീക അതിക്രമമല്ല, ഐപിസി 354ന്റെ പരിധിയില്‍ ഉൾപ്പെടുമെന്നും ബോംബെ ഹൈക്കോടതി

നാഗ്പുര്‍: വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം കേസ് ഐപിസി 354ന്റെ പരിധിയില്‍ ഉൾപ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ബോംബെ ഹൈക്കോടതി നാഗ്പുര്‍ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയുടേതാണ് നിർണായക നിരീക്ഷണം. 12 വയസ്സുകാരിയെ പ്രലോഭിപ്പിച്ചു വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത് എന്ന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തില്‍ വിചാരണ കോടതി പോക്‌സോ സെക്ഷന്‍ 7, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന്‍ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഈ ഹർജിയിലാണ് മാറിടത്തില്‍ തൊടുന്നത് ലൈംഗീക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വിശദീകരിച്ചതു. ആരോപണ വിധേയനില്‍ നിന്ന് പോക്‌സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിര്‍ദേശിച്ചു. അതേസമയം ഐപിസി 354 പ്രകാരമുള്ള കേസ് തുടരും.

Related Topics

Share this story