Times Kerala

എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്ച്ച ആരംഭിക്കും

 
എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്ച്ച ആരംഭിക്കും

തിരുവനന്തപുരം :എൻഡിഎ മുന്നണി സീറ്റ് വിഭജന ചർച്ച ഈ ആഴ്ച്ച ആരംഭിക്കും . 140 നിയോജക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കുന്നു. എന്നാൽ 40 മണ്ഡലങ്ങളിലാവും ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഘടകകക്ഷികളായ ബിഡിജെഎസ് 32 സീറ്റുകളും, കേരള കാമരാജ് കോൺഗ്രസ് 6 സീറ്റും ആവശ്യപ്പെടും.

140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികളുണ്ടാകുമെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു . എന്നാൽ ഏറെ സ്വാധീനമുള്ള, വോട്ട് ശതമാനമുള്ള 40 മണ്ഡലങ്ങൾ കണ്ടെത്തി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. അതിനുള്ള പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചു.

Related Topics

Share this story