Times Kerala

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു

 
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു

പുരുഷ‑വനിതാ താരങ്ങള്‍ക്കായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ് മാറ്റിവെച്ചു. ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനം മൂലം ഇത് രണ്ടാമത്തെ പ്രവശ്യമാണ് ടൂര്‍ണമെന്റ് മാറ്റിവയ്ക്കുന്നത്. പുരുഷന്മാരുടെ മത്സരം മാര്‍ച്ച് 11 മുതല്‍ 19 വരെ ബംഗ്ലാദേശിലെ ധാക്കയില്‍വച്ചും വനിതാകളുടെ മത്സരം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ ദക്ഷിണ കൊറിയയിലും വെച്ച് നടത്താനായിരുന്നു എഎച്ച്എഫ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ മാറ്റി വച്ചത്.

 

Related Topics

Share this story