Times Kerala

ഉമ്മൻചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാർ പീഡനക്കേസിലെ പരാതിക്കാരി, കേസിൽ രാഷ്ട്രീയലക്ഷ്യമില്ലെന്നും യുവതി 

 
ഉമ്മൻചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാർ പീഡനക്കേസിലെ പരാതിക്കാരി, കേസിൽ രാഷ്ട്രീയലക്ഷ്യമില്ലെന്നും യുവതി 

തിരുവനന്തപുരം: സോ​ളാ​ര്‍ പീഡന കേ​സ് സി​ബി​ഐ​ക്ക് വി​ടാ​നൊരുങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ . പ​രാ​തി​ക്കാ​രി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേസ് സി​ബി​ഐ നല്കാൻ തിരുമാനിച്ചിരിക്കുന്നത് .ഉ​മ്മ​ൻ​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ. എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾക്കെതിരെയുള്ള പീ​ഡ​ന പ​രാ​തി​ക​ളാ​ണ് സി​ബി​ഐ അന്വേഷിക്കേണ്ടത്. അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് പരാതിക്കാരി രംഗത്തെത്തി. സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ടതിൽ രാഷ്ട്രീയലക്ഷ്യം ഇല്ലെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പോലീസിന് പരിമിതികളുണ്ട്, സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് അതിനാൽ ആണെന്നും പരാതിക്കാരി പറഞ്ഞു.

ജോസ് കെ മാണിയെ ഒഴിവാക്കിയിട്ടില്ല.സിബിഐ വന്നാൽ ജോസ് കെ മാണിയും രക്ഷപ്പെടില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്ത ആറു കേസുകൾ ആണ് ഇപ്പോൾ സിബിഐക്ക് കൈമാറിയിട്ടുള്ളത്.ജോസ് കെ മാണിക്കെതിരെ എഫ്ഐആർ ഇട്ടാൽ ആ കേസ് സിബിഐക്ക് കൈമാറാൻ ആവശ്യപ്പെടും. 16 പേർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.

Related Topics

Share this story