Times Kerala

പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ച് നടന്‍ നീരജ് മാധവ്.!

 
പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ച് നടന്‍ നീരജ് മാധവ്.!

അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ‘പാട്ട്’ സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ച് നടന്‍ നീരജ് മാധവ്. ‘പണി പാളി’, ‘ഫ്‌ളൈ’ എന്നിങ്ങനെ റാപ്പ് ഗാനങ്ങള്‍ ഒരുക്കിയ നീരജ് സ്വന്തം ഗാനമല്ലാതെ ആദ്യമായി മറ്റൊരു സിനിമയ്ക്ക് വേണ്ടി പാടിയതിനെ കുറിച്ചുള്ള അനുഭവങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

സ്വന്തം പാട്ടുകള്‍ അല്ലാതെ മറ്റൊന്നും ഇതുവരെ താന്‍ പാടിയിട്ടില്ല. മറ്റൊരു സിനിമയ്ക്ക് വേണ്ടി പാടുമെന്ന് കരുതിയിരുന്നില്ല. അപ്പോഴാണ് അല്‍ഫോന്‍സ് ചേട്ടന്‍ വിളിച്ച് സിനിമയില്‍ പാടുന്ന കാര്യം പറഞ്ഞത്. തന്റെ വോയിസ് മോഡുലേഷന്‍ ആ പാട്ടിന് ചേരുമെന്നാണ് ചേട്ടന്‍ പറഞ്ഞത് എന്നാണ് നീരജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Related Topics

Share this story