Times Kerala

വർഷ എസ് കുമാറിന് ജെ.സി.ഐ ദേശീയ പുരസ്കാരം

 
വർഷ എസ് കുമാറിന്  ജെ.സി.ഐ ദേശീയ പുരസ്കാരം

പാലക്കാടു നിന്നുള്ള വർഷ എസ് കുമാറിന് ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യയുടെ 2020 വർഷത്തെ ഏറ്റവും മികച്ച ജെ.സി.ഐ അംഗത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു . കോവിഡ് കാലഘട്ടത്തിൽ ഓൺലൈനിലൂടെ സംഘടിപ്പിച്ച ദേശീയ , അന്തർദേശീയ പരിശീലന പരിപാടികളെയും , സാമൂഹിക പ്രതിബദ്ധതയോടു കൂടിയുള്ള സേവന പ്രവർത്തനങ്ങളെയും . സംഘടനയുടെ വളർച്ചക്ക് നൽകിയ നിസ്തുലമായ സംഭാവനകളെയും മുൻനിർത്തിയാണ് പുരസ്കാരം . ഇന്ത്യയിലെ അൻപതിനായിരത്തിൽപ്പരം ജെ.സി.ഐ അംഗങ്ങളിൽ നിന്നാണ് ഈ അവാർഡ് ലഭിച്ചത് . മൂന്നാം വർഷ നിയമ വിദ്യാർത്ഥിനിയായ വർഷ 2021 വർഷത്തിലെ ജെ.സി.ഐ ഒലവക്കോടിന്റെ പ്രസിഡണ്ട് കൂടിയാണ് . വഡോദരയിൽ നടന്ന ദേശീയ സമ്മേളനത്തിൽ വെച്ച് ജെ.സി.ഐ നാഷണൽ പ്രസിഡണ്ട് അനീഷ് സി മാത്യു അവാർഡ് സമ്മാനിച്ചു

Related Topics

Share this story