Times Kerala

സുരഭി ലക്ഷ്മി ചിത്രം ‘പത്മ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.!

 
സുരഭി ലക്ഷ്മി ചിത്രം ‘പത്മ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.!

നടൻ അനൂപ് മേനോന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പത്മ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയാണ് പത്മ എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നത്.

പ്രേക്ഷകരുടെ ആകാംഷങ്ങള്‍ക്ക് വിരമാമിട്ടാണ് പത്മയുടെ ഫസ്റ്റ് ലുക്ക് എത്തിയത്. സണ്‍ ഗ്ലാസ് ധരിച്ച് ഗൗരവം നിറഞ്ഞ ലുക്കിലാണ് സുരഭി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന പത്മയില്‍ അനൂപ് മേനോന്‍ തന്നെയാണ് നായകനാകുന്നത്.

Related Topics

Share this story