Times Kerala

യുവതി റോഡപകടത്തിൽ മരിച്ച സംഭവം കൊലപാതകം; കൊന്നത് ഭർത്താവ്, അരും കൊല 63 ലക്ഷം രൂപയുടെ ഇൻഷുറൻസ്​ തുക തട്ടിയെടുക്കാൻ; ഭർത്താവും കൂട്ടാളിയും അറസ്റ്റിൽ

 
യുവതി റോഡപകടത്തിൽ മരിച്ച സംഭവം കൊലപാതകം; കൊന്നത് ഭർത്താവ്, അരും കൊല 63 ലക്ഷം രൂപയുടെ ഇൻഷുറൻസ്​ തുക തട്ടിയെടുക്കാൻ; ഭർത്താവും കൂട്ടാളിയും അറസ്റ്റിൽ

സൂറത്ത്​: 21 വയസുകാരിയായ യുവതി റോഡപകടത്തിൽ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. 63 ലക്ഷം രൂപയുടെ ഇൻഷുറൻസ്​ തുക തട്ടിയെടുക്കാനായി ഭർത്താവ്​ ആസൂത്രണം ചെയ്​ത കൊലപാതകമാണെന്നാണ് ഗുജറാത്ത്​ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്​. ​ ശാലിനി എന്ന 21കാരിയെ ഭർത്താവ്​ അനുജ്​ എന്ന മോനു ആണ് ക്രൂരമായി കൊലപ്പെടുത്തിയത്​. ശാലിനി പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച്​ കൊല്ലപ്പെട്ടു എന്നാണ്​ അനുജ്​ പൊലീസിനോട്​ പറഞ്ഞിരുന്നത്​. എന്നാൽ, ഒരു കൂട്ടാളി​ക്കൊപ്പം ചേർന്ന്​ കഴുത്ത്​ ഞെരിച്ച്​ ബോധരഹിതയാക്കിയ ശേഷം തലയിലൂടെ ട്രക്ക്​ കയറ്റി കൊല്ലുകയായിരുന്നെന്നാണ്​ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ തെളിഞ്ഞത്​. സാസംഭവത്തിൽ അനുജിനെയും കൂട്ടാളി മുഹമ്മദ്​ നഈം എന്ന പപ്പു ഉസ്​മാൻ ഇസ്​മായിലിനെയും (46) ക്രൈംബ്രാഞ്ച്​ അറസ്റ്റ്​ ചെയ്​തു.

ജനുവരി എട്ടിനാണ്​ ശാലിനി കൊല്ലപ്പെട്ടത്​. തുടക്കത്തിൽ ഭർത്താവ് നൽകിയ മൊഴി ​ വിശ്വസിച്ച പൊലീസ് ശാലിനിയുടേത് അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ശാലിനിയുടെ പിതാവ് ഉത്തർപ്രദേശിലെ ജാഫർപുർ സ്വദേശി ധനിറാം യാദവ് മകളുടടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് വിശദമായ അന്വേഷണം നടത്തുകയും കൊലപാതകത്തിന്‍റെ ചുരുളഴിയുകയുമായിരുന്നു.

തുടർന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്‍റെ വിശദമായ ചോദ്യം ചെയ്യലിൽ അനുജ് കുറ്റം സമ്മതിക്കുകയായിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന അനുജ് 2017ലാണ് ശാലിനിയെ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം സ്ത്രീധനത്തെ ചൊല്ലി അനുജും ബന്ധുക്കളും ശാലിനിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന്​ ശാലിനിയുടെ യുവാവ് പറയുന്നു.

Related Topics

Share this story