Times Kerala

സംസ്ഥാനത്ത് ജനുവരി 31 നാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

 
സംസ്ഥാനത്ത് ജനുവരി 31 നാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം :  കേരളത്തിൽ  അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് കൊടുക്കുമെന്ന്  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ .

 ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായിയാണ് തുള്ളിമരുന്ന് കൊടുക്കുന്നത് .  സംസ്ഥാനത്ത് ജനുവരി 31 നാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്.

അന്നേദിവസം രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.ഇതിനായി  24,690 ബൂത്തുകള്‍ സജ്ജീകരിച്ചു .

 

 

Related Topics

Share this story