Times Kerala

കൊല്ലത്ത് സ്‌കൂൾ പരിസരത്ത് ലൈംഗിക പ്രദർശനം; യുവാവ് അറസ്റ്റിൽ

 
കൊല്ലത്ത് സ്‌കൂൾ പരിസരത്ത് ലൈംഗിക പ്രദർശനം; യുവാവ് അറസ്റ്റിൽ

കൊല്ലം: സ്‌കൂൾ പരിസരത്ത് ലൈംഗിക പ്രദർശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.പള്ളിമൺ സ്വദേശി രാഗേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി ലൈംഗിക വൈകൃതങ്ങൾ കാണിക്കുന്നയാളാണ് പ്രതിയെന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പള്ളിമൺ സ്കൂൾ പരിസരത്ത് വച്ചായിരുന്നു സംഭവം. പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

Related Topics

Share this story