Times Kerala

പാര്‍ട്ടി പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും പരിചയസമ്പത്തുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്, അവരെ മറികടന്ന് ധര്‍മജന് സീറ്റ് നല്‍കില്ല..;യു.ഡി.എഫ് ജില്ലാ നേതൃത്വം

 
പാര്‍ട്ടി പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും പരിചയസമ്പത്തുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്, അവരെ മറികടന്ന് ധര്‍മജന് സീറ്റ് നല്‍കില്ല..;യു.ഡി.എഫ് ജില്ലാ നേതൃത്വം

വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി യുഡിഎഫ് ജില്ലാ നേതൃത്വം. ധര്‍മജന്‍ വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. ഈ വാര്‍ത്തകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് അങ്ങനെയൊരു ആലോചനയും നടക്കുന്നില്ലെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.

പാര്‍ട്ടി പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും പരിചയസമ്പത്തുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്. അവരെ മറികടന്ന് ധര്‍മജന് സീറ്റ് നല്‍കില്ല. ഇത്തരത്തില്‍ ഒരു ആലോചനയും നടക്കുന്നില്ലെന്നും യുഡിഎഫ് ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്‍ ന്യൂസ് 18നോട് പറഞ്ഞു.

ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ താന്‍ പാര്‍ട്ടി അനുഭാവി ആയതിനാല്‍ ആരോ പടച്ചുവിട്ട വാര്‍ത്തയാണിത് എന്നാണ് താരം പ്രതികരിച്ചത്. ഇതൊന്നും താനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല, കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണെന്നാണ് ധര്‍മജന്‍ മനോരമയോട് പറഞ്ഞത്.

Related Topics

Share this story