Times Kerala

ഒഴിഞ്ഞ ബോക്‌സും, വാറന്റി കാർഡും.! ഓൺലൈനിൽ പതിനായിരം രൂപയുടെ ഫോൺ ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി

 
ഒഴിഞ്ഞ ബോക്‌സും, വാറന്റി കാർഡും.! ഓൺലൈനിൽ പതിനായിരം രൂപയുടെ ഫോൺ ബുക്ക് ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി

തിരുവനന്തപുരം: ഓൺലൈനിൽ പതിനായിരം രൂപ വിലവരുന്ന മൊബൈൽഫോൺ ബുക്ക് ചെയ്ത യുവാവിനു ലഭിച്ചത് ഒഴി‍ഞ്ഞ കവറും വാറന്റി കാർഡും. വള്ളക്കടവ് കാവുംചേരി പ്രജിലാലാലാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം പ്രാദേശിക വിതരണ ഏജൻസിയുടെ പ്രതിനിധി വീട്ടിൽ വന്നു കവർ കൈമാറി. പ്രതിനിധിയുടെ മുന്നിൽവച്ചു തന്നെ തുറന്നു നോക്കിയപ്പോൾ ഇതിനുള്ളിൽ ഫോൺ ഇല്ലായിരുന്നു. തുടർന്ന് വിവരം കമ്പനിയിൽ അറിയിക്കാം എന്നു ഉറപ്പു നൽകി ഇയാൾ പോയെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്.പ്രാദേശിക ഏജൻസി പ്രതിനിധിയെ വിളിച്ചു വരുത്തിയ പൊലീസ് ഫോൺ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരിക്കുകയാണ്.

Related Topics

Share this story