Times Kerala

വൃ​ദ്ധ​യെ അ​ധി​ക്ഷേ​പി​ച്ച്  സം​ഭവം ;എം.​സി. ജോ​സ​ഫൈ​നെ​ രൂക്ഷമായി വിമർശിച്ച് എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ന്‍

 
വൃ​ദ്ധ​യെ അ​ധി​ക്ഷേ​പി​ച്ച്  സം​ഭവം ;എം.​സി. ജോ​സ​ഫൈ​നെ​ രൂക്ഷമായി വിമർശിച്ച് എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ന്‍

ക​ണ്ണൂ​ർ: വൃ​ദ്ധ​യെ അ​ധി​ക്ഷേ​പി​ച്ച്  സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീഷ​ന്‍ അ​ധ്യ​ക്ഷയായ  എം.​സി. ജോ​സ​ഫൈ​നെ​ രൂക്ഷമായി വിമർശിച്ച് എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ന്‍.

87 വ​യ​സു​ള്ള വൃ​ദ്ധ​യെ അ​ധി​ക്ഷേ​പി​ച്ച​ത്  ക്രൂ​ര​മാ​യി​യെന്നും അദ്ദേഹം വ്യക്‌തമാക്കി .കാ​റും വ​ലി​യ ശ​മ്പ​ള​വും ന​ല്‍​കി ഇ​വ​രെ നി​യ​മി​ച്ച​തെ​ന്തി​നെ​ന്നും അദ്ദേഹം  ചോ​ദി​ച്ചു.

കി​ട​പ്പ് രോ​ഗി​യു​ടെ പ​രാ​തി കേ​ള്‍​ക്ക​ണ​മെ​ങ്കി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട എം.​സി. ജോ​സ​ഫൈ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​നം നേരത്തെ  ഉ​യ​ര്‍​ന്നി​രു​ന്നു.

 

Related Topics

Share this story