Times Kerala

കന്നിമല എസ്റ്റേറ്റിൽ വീട് കുത്തി തുറന്ന് മോഷണം; കുടുംബശ്രീയിൽ നിന്നും ലോണെടുത്ത അമ്പതിനായിരം രൂപയും സ്വര്‍ണ്ണമാലയും കവർന്നു

 
കന്നിമല എസ്റ്റേറ്റിൽ വീട് കുത്തി തുറന്ന് മോഷണം; കുടുംബശ്രീയിൽ നിന്നും ലോണെടുത്ത അമ്പതിനായിരം രൂപയും സ്വര്‍ണ്ണമാലയും കവർന്നു

മൂന്നാര്‍: കന്നിമല എസ്റ്റേറ്റ് തൊഴിലാളിയുടെ വീട് കുത്തി തുറന്ന് അമ്പതിനായിരം രൂപയും സ്വര്‍ണ്ണമാലയും മോഷ്ടിച്ചു. ലോവര്‍ ഡിവിഷനിലെ തോട്ടം തൊഴിലാളിയായ വിജയകുമാറിന്‍റെ വീടാണ് മോഷ്ടാക്കൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.രാവിലെ ജോലിക്ക് പോയ വിജയകുമാറിന്‍റെ ഭാര്യ ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിൽ സുക്ഷിച്ചിരുന്ന അരലക്ഷം രൂപയും അലമരായില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ സ്വര്‍ണ്ണ മാലയും നഷ്ടപ്പെട്ടെന്ന് മനസ്സിലായി. കുടുംബശ്രീയില്‍ നിന്നും ലോണെടുത്ത അരലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവർന്നത്.പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Topics

Share this story