പെരിങ്ങുളം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്ക് അപകടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം. തോട്ടപ്പള്ളില്‍ അപ്പച്ചന്റെയും ലൈസമ്മയുടെയും മകന് രഞ്ജിത്ത് സേവ്യര്‍ ആണ് പിറന്നാള്‍ ദിനത്തില്‍ ഉണ്ടായ അപ്-അകടത്തിൽ മരിച്ചത്. 22 വയസായിരുന്നു.വെള്ളിയാഴ്ച രാത്രി പത്തോടെ പാലാ അരുണാപുരം സെന്റ് തോമസ് കോളജിനു സമീപമുള്ള വളവിലാണ് അപകടം. ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്. ബൈക്ക് റോഡിലെ വെള്ളത്തിൽ തെന്നി നിയന്ത്രണം വിട്ടു ഭിത്തിയിൽ ഇടിക്കുകയായിരുന്നു.
